Ticker

Blogging Tips 2017

Advertisement

പത്താം ക്ലാസിനു ശേഷം എന്ത്


          പത്ത് കഴിഞ്ഞു ഇനി എന്ത് ?🤔🤔

🔵👱🏻‍♂️"ഉമ്മച്ചി  10 കഴിഞ്ഞല്ലോ, ഇനി ഞാൻ ഏത് കോഴ്സ് ആണ് എടുക്കുക"?

🧕🏻"ഇയ്യ്‌ +2ന് Science എടുത്തോ."

👱🏻‍♂️"ഞാനോ! സയൻസൊ....😞,വേറെന്തെങ്കിലും ചെയ്താലോ?"*

🧕🏻"വേണ്ട  അന്നെ ഡോക്ടർ ആക്കണമെന്നാ ഇന്റെ   ആഗ്രഹം. "*

👱🏻‍♂️ഇന്ക്ക്  വയ്യ, മറ്റെന്തെങ്കിലും ചെയ്യാം?*
🧕🏻"പറ്റൂല........ഷുക്കൂറാക്കന്റെ സാലിമിന് ഡോക്ടർ ആവാനാ ആഗ്രഹം, ഇയ്യ്‌ മടിയനായി ഇരുന്നോ.  "*

ചില വീട്ടിൽ  നാം കാണുന്ന ഒരു രംഗമാണിത്.
😐😐😐       😔😔😔

Comparison എന്ന രോഗം മലയാളിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വൈറസാണ്.

"മീനിനോട്‌ മരം കയറാൻ പറയാമോ?"അത് ശ്വാസം മുട്ടി പിടയില്ലേ.അവക്ക് വെള്ളത്തിലാണ് ഷൈൻ ചെയ്യാൻ സാധിക്കുക.കരയിൽ അവക്ക് scope ഇല്ല.

കരയിലുള്ള ജീവിക്ക് സമുദ്രത്തിൽ സ്ഥിരവാസം അസാധ്യം.അവർക്ക് scope കരയിലല്ലേ.*

ഇത് പോലെ അസാധ്യമായ പഠനമേഖലയിലേക്ക് മക്കളെ തള്ളി വിട്ടാൽ അവർ പിടയും,  depression അവരെ പിടികൂടും.*😔

 പടച്ചവൻ ഓരോരുത്തർക്കും  വിത്യസ്ത കഴിവുകളാണ്  നൽകിയത്.ആ താല്പര്യം തിരിച്ചറിഞ്ഞു മക്കളെ  തിരിച്ചു വിട്ടാൽ, അവർ പടർന്നു പന്തലിക്കും, അവർക്ക് സംതൃപ്തി  ലഭിക്കും  തീർച്ച.
"എല്ലാവരെയും പടച്ചവൻ വിത്യസ്ത അവസ്ഥകളിലും,സാഹചര്യംങ്ങളിലുമാണ് സംവിധാനിച്ചത്.

വിത്യസ്ത വർണങ്ങളായ  പൂക്കളുള്ള  ഒരു പൂന്തോട്ടം ഭംഗിയുള്ളതാവുന്നത് ഓരോനിന്റെയും നിറങ്ങൾ മൂലമാണ് .ഇതുപോലെയാണ് നമ്മളും.................*
 
മാർക്കും ഗ്രേഡും  കുറഞ്ഞവർ ഒട്ടും നിരാശപ്പെടേണ്ടതില്ല പരീക്ഷകളും അവസരങ്ങളും ഇനിയും അനവധി വരും.*
 
അത്മാഭിമാനതോടെയും ആത്മവിശ്വാസത്തോടെയും  മുന്നേറുക.* വ്യക്തവും കൃത്യവുമായ  ആസൂത്രണവും വിശകലനവും നടത്തിയ ശേഷം മാത്രം കോഴ്സുകൾ തിരഞ്ഞു കണ്ടെത്തുക.
    
👮‍♀️👩🏻‍🍳👨🏽‍🎓👨🏾‍⚕️👨🏻‍💻 👩‍🔬💂‍♀️👨🏻‍🏫👨🏿‍🚒

മക്കളുടെ അഭിരുചി, സ്വഭാവം,കഴിവ്, താല്പര്യം എന്നിവക്ക് പ്രാധാന്യം നൽകി പഠനമേഖല തിരഞ്ഞെടുക്കാൻ നാം  പ്രത്യേകം ഊന്നൽ നൽകുക. 😊

   
          

  വിവിധ കോഴ്സുകൾ

*👦🏻 "SSLC കഴിഞ്ഞാൽ Higher Secondary(+2) മാത്രമേ ചെയ്യാൻ പറ്റൂ.മറ്റു വല്ല കോഴ്സുകൾ ഉണ്ടോ? "*

*👩🏻‍🦰 "എനിക്ക് അത് മാത്രമേ അറിയൂ"*


*🧔🏻 "മക്കളെ..., SSLCക്ക്  ശേഷം  പഠിക്കാവുന്ന ചില  കോഴ്സുകളെക്കുറിച്ച് ഒരു ചെറിയ വിവരണം നൽകാം . നിങ്ങളുടെ  അഭിരുചി,സ്വഭാവം, കഴിവ് താല്പര്യം,  എന്നിവക്ക് പ്രാധാന്യം നൽകി   കോഴ്സുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ഊന്നൽ നൽകുക😊."*

Kerala Higher Secondary(HSE)👨🏻‍🎓*

സയൻസ്(9 combinations), ഹ്യുമാനിറ്റീസ്(32 combinations), കൊമേഴ്സ്(4 combinations) വിഷയങ്ങളിലായി നമുക്ക് ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക്
വെബ്സൈറ്റ് സന്ദർശിക്കുക 

അതിനു പുറമെ  CBSE, 
 Council for indian school certificate examination (CISCE), National open school  (NIOS),  kerala open school എന്നിവ വഴിയും ഹയർ സെക്കൻഡറി നമുക്ക്  പഠിക്കാം.
 
വിശദാംശങ്ങൾക്ക് 

CISCE Kerala: www.cisce.org


Kerala Open School: www.scolekerala.org

എന്നിവ പരിശോധിക്കാം. 

 *2)vocational Higher Secondary (VHSE)👨🏻‍🎓*

389 സ്കൂളുകളിലായി 35 വിഭാഗത്തിൽ ഉള്ള കോഴ്സുകൾ കേരളത്തിൽ  നടത്തുന്നുണ്ട്.

*3)IHRD യുടെ Technical Higher Secondary👨🏻‍🎓*
 കുറച്ചു സ്കൂളുകൾ ആണ്  കേരളത്തിൽ ആകെയുള്ളത്. പ്ലസ് ടു തലത്തിൽ തന്നെ ടെക്നിക്കൽ  കോഴ്സുകൾ പഠിക്കാനുള്ള അവസരമുണ്ട് എന്നതാണ് 
പ്രത്യേകത.

*4) ഹയർ സെക്കണ്ടറിക്കൊപ്പം   ചെണ്ട, മദ്ദളം, മൃദംഗം, തിമില, മിഴാവ്, കഥകളി വേഷം, കഥകളി സംഗീതം , കൂടിയാട്ടം, തുള്ളൽ, , നൃത്തം,കർണാടക സംഗീതം എന്നിവയിലേതെങ്കിലും  പഠിക്കാൻ അവസരം ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ ഉണ്ട്.👨🏻‍🎓*

*5) Afzal Ulama (Preliminary) in Arabic colleges.(2 Years  )👨🏻‍🎓*
അതാത് അറബിക് കോളേജുകളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
ഓരോ യൂണിവേഴ്സിറ്റി വെബ്സൈറ്റുകളിലും നോക്കാവുന്നതാണ്.

*6)Hindi Courses👨🏻‍🎓*
       വിവിധ ഹിന്ദി ഭാഷാ കോഴ്സുകൾ  ഉണ്ട് 
Website 

 *7)Poly Technic Diploma  courses.👨🏻‍🎓*
സർക്കാർ-സ്വകാര്യ മേഖലകളിൽ  20 ബ്രാഞ്ചുകളിലായി  75ൽ അധികം പോളിടെക്‌നിക്‌ കോളേജുകൾ ഉണ്ട്   

*8)Model Poly Technic👨🏻‍🎓*
IHRD ക്ക് കീഴിലുള്ള  Model polytechnic Collegeകളിലും  ഡിപ്ലോമ പഠിക്കാൻ അവസരമുണ്ട് 
 ആകെ 8 സ്ഥാപനങ്ങളെ  ഉള്ളൂ 

*9)Industrial Training Institute (ITI)👨🏻‍🎓* തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് നമുക്ക്  ഐടിഐ തിരഞ്ഞെടുക്കാം .വ്യത്യസ്ത കോഴ്സുകൾ ലഭ്യമാണ്. SSLC പാസ്സാവാത്തവർക്കും  അവസരമുണ്ട്.

*10) Diploma in Plaster Technician (1 year )👨🏻‍🎓*
  AIIMS Rishikesh ഈ കോഴ്സിന് അപേക്ഷിക്കാം

*👦🏻 " ഇനിയും കോഴ്സുകൾ ഉണ്ടോ 😇😇? "*

*👩🏻‍🦰 "ഇനിയും പറഞ്ഞു തരൂ.........അറിയാൻ ആഗ്രഹമുണ്ട്  "*

*🧔🏻 "മക്കളെ........., ഇനിയും കുറേ കോഴ്സുകൾ ഉണ്ട്, പക്ഷെ എല്ലാകൂടെ ഒറ്റയടിക്ക് പറഞ്ഞാൽ ഇങ്ങള് വായിക്കാതെ scroll ചെയ്യും, അതോണ്ട് ബാക്കി ഞമ്മക്ക് പിന്നെ പറയാ................ഇൻഷാഅല്ലാഹ്😊😊."*

*👦🏻👩🏻‍🦰"എന്നാൽ ഇങ്ങള് പറഞ്ഞു തന്നതൊക്കെ ഞങ്ങൾ google ചെയ്യ്തു മനസ്സിലാക്കട്ടെ*




*പത്ത് കഴിഞ്ഞു ഇനി എന്ത് ?*🤔🤔

*👦🏻 "കഴിഞ്ഞ രണ്ടു  പാർട്ടുകളിൽ 10 കോഴ്സുകളെ കുറിച്ചല്ലേ പറഞ്ഞിരുന്നത്? "*

*👱🏻‍♀️പടച്ചോനെ ഞാൻ ആ  2 പാർട്ടുകൾ  വായിച്ചിട്ടില്ല, ഇനി എന്തു ചെയ്യും 😟.*

*👩🏻‍🦰 " അതു വായിച്ചാൽ മാത്രമേ തുടർച്ച കിട്ടൂ, ബേജാറാവണ്ടാ, വായിക്കാൻ താല്പര്യമുണ്ടങ്കിൽ താഴെയുള്ള നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യൂ."*

         

*🧔🏻 "മക്കളെ..., SSLCക്ക്   ശേഷം  പഠിക്കാവുന്ന 10 കോഴ്സുകളെ പറ്റിയായിരുന്നു നാം മനസ്സിലാക്കിയത്. ഇന്ന് ബാക്കിയുള്ള കോഴ്സുകൾ നമുക്ക് ചർച്ച ചെയ്യാം 😊."*

⬇️⬇️⬇️⬇️⬇️⬇️⬇️⬇️

*11)👩🏻‍🎓Paramedical Courses*

 തിരുവനന്തപുരം, കോഴിക്കോട് ഗവണ്മെന്റ്  ഹോമിയോപ്പതി  കോളേജിലെ സർട്ടിഫിക്കറ്റ് ഫാർമസി.

ഹോമിയോപ്പതിക്ക് ഫാർമസി പ്രവേശനം LBS centre വഴിയാണ്.

http://lbscentre.kerala.gov.in/

സർക്കാർ ആയുർവേദ കോളേജുകളിൽ ഉള്ള
ആയുർവേദ ഫാർമസി, 
ആയുർവേദ നഴ്സിംഗ്,  ആയുർവേദ തെറാപ്പിസ്റ്റ് തുടങ്ങിയ  സർട്ടിഫിക്കറ്റ് കോഴ്സുകൾ ഉണ്ട്. ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡുക്കേഷൻ, ആയുർവേദ ഫാർമസിസ്റ്റ് കോഴ്സ് നടത്തുന്നുണ്ട്. തിരുവനന്തപുരം, തൃപ്പൂണിത്തറ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജുകളിൽ പ്രവേശനം തേടാം.
അഡ്മിഷൻ വിവരങ്ങൾക്ക്  കോളേജുകളുടെ വെബ്സൈറ്റ് സന്ദർശിക്കുക.

*12)👩🏻‍🎓Junior Diploma  in Co-operation (JDC)‍*

10 മാസ കോഴ്സ് ആണ് . 

https://scu.kerala.gov.in/applications.html

*13)👩🏻‍🎓Diploma in Secretarial Practice*

Govt Commercial Institute  എന്ന സ്ഥാപനം നൽകുന്ന  രണ്ടു വർഷത്തെ  കോഴ്സ്.
17 സെൻ്ററുകളാണ് കേരളത്തിൽ ഉള്ളത്.

http://www.dtekerala.gov.in/index.php/ml/home/root/home-mainmenu-4/46-english-category/institutions-programmes/336-government-commercial-institutes

*14)👨🏻‍🎓Front Office Operation*
*👩🏻‍🎓Food & Beverages Services*
*👨🏻‍🎓Food production*
*👩🏻‍🎓Bakery & Confectioner*
*👨🏻‍🎓Hotel Accommodation Operation.*
*👩🏻‍🎓Canning and Food Preservation*

ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള Food Craft Institutes  നൽകുന്ന  ഒരു വർഷത്തെ കോഴ്സ്. അതിന്റ  ഭാഗമായി മൂന്നു മാസം ട്രെയിനിങ് കൂടി ഉണ്ടാവും.കേരളത്തിൽ 12 സെന്റർ. 

http://www.fcikerala.org

*15)👩🏻‍🎓Diploma in Plastic Technology*

CIPET നടത്തുന്ന കോഴ്സ് 
Duration:3 Years

www.cipet.gov.in

*16)👩🏻‍🎓Certificate Course in Library and Information Science(CLISC)*

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ഓഫർ ചെയ്യുന്ന  6 മാസത്തെ കോഴ്സ്. അവസാനത്തെ രണ്ട് മാസം പ്രാക്ടിക്കൽ ട്രെയിനിങ് ഉണ്ടാവും. ട്രെയിനിങ് സമയം സ്റ്റൈപ്പൻഡ് ആയി  നമുക്ക് 900 രൂപ  ലഭിക്കും.

https://statelibrary.kerala.gov.in/certificate-course-in-library-and-information-science/

*17)👩🏻‍🎓Modern Survey Course Training Certificate*

Survey and Land record Department നടത്തുന്ന കോഴ്സ്. 

http://dslr.kerala.gov.in/mgrtcs-modern-government-research-training-centre-for-survey/about-mgrtcs/

*18)👩🏻‍🎓Certificate Course in Water Harvesting & Management (CWHM)*
  
The Department of Soil Survey & Soil Conservation നടത്തുന്ന 6 മാസ കോഴ്സ്.

http://www.keralasoils.gov.in/index.php/courses

*19)👩🏻‍🎓Pre Sea Training for general purpose(GP) rating*

6 months

https://spma.ac.in/pre-sea-training-course-for-general-purpose-gp-ratings/

*20)👩🏻‍🎓Fashion Design and Garment Technology Course by Govt. institute of Fashion Designing Centre*

http://dtekerala.gov.in/index.php/en/home/institutions-programmes/gifd-centers

*21)👩🏻‍🎓Technician in House Keeping*
*👨🏻‍🎓Technician in Assistant Electrician*
*👩🏻‍🎓Technician in painting*
*👨🏻‍🎓Scaffolding operation*
*👩🏻‍🎓Road Construction Machinery operation* 
*👨🏻‍🎓Welder*
*👩🏻‍🎓Quality Technician* 

തുടങ്ങിയ തൊഴിലധിഷ്ടിത    കോഴ്സുകൾ  Indian Institute of infrastructure and construction (IIIC) നടത്തുന്നുണ്ട്.

https://www.iiic.ac.in/

*22)👩🏻‍🎓Vocational Training Programs*

Center of Training Education നടത്തുന്നു 

https://ccekcampus.org/polytechnic.php

*23)👩🏻‍🎓Vessel Navigator, Marine fitter*

 CIFNET നടത്തുന്ന കോഴ്സ്.

www.cifnet.nic.in

*24)👩🏻‍🎓Data Entry and office automation*
*👨🏻‍🎓MS office and Internet*
*👩🏻‍🎓Office Automation and Internet, DTP, Programming in C++, Computer Hardware and networking, Diploma in Computer Operation and maintenance*

എൽബിഎസ് സെൻറർ നടത്തുന്ന  ഇതു പോലെയുള്ള നിരവധി കോഴ്സുകൾ പത്താം ക്ലാസ് കഴിഞ്ഞവർക്ക് ചെയ്യാവുന്നതാണ്.

www.lbscentre.in

*25)👩🏻‍🎓Diploma in Data Entry Techniques and Office Automation, Certificate Course in library and information Science*

IHRD നടത്തുന്നു.

http://www.ihrd.ac.in/

*26)NTTF നടത്തുന്ന Diplomas in :*
*👩🏻‍🎓Tool and Digital Manufacturing* 
*👨🏻‍🎓Electronics and Embedded System*
*👩🏻‍🎓Computer Engineering and IT infrastructure*
*👨🏻‍🎓Information Technology and Data Science* 
*👩🏻‍🎓Mechatronics Engineering and smart factory  Computer Engineering*

*👨🏻‍🎓Advanced certificate course in factory automation*
*👩🏻‍🎓Advanced certificate course in additive manufacturing*

https://www.nttftrg.com/

*27)👩🏻‍🎓Footwear Design and Production*
*👨🏻‍🎓Certificate in Shoe computer aided design*
*👩🏻‍🎓Design and pattern cutting*

Central Footwear Training Institute ആണ് ഈ കോഴ്സുകൾ നടത്തുന്നത്. 

https://www.cftichennai.in/

*28)👩🏻‍🎓BSNL Certified Optical Fiber Technician Course*

Duration:4 week

http://rgmttc.bsnl.co.in/Professionaltraining/FibreOptics.htm

*29)👩🏻‍🎓Certificate in  Computer Hardware and Network Maintenance, Network administration and Linux, DTP, Dotnet technology, Malayalam Word Processing*

ഈ കോഴ്സുകൾ Keltron Knowledge Centre  നടത്തുന്നു.

https://ksg.keltron.in/

*30)👩🏻‍🎓Indian Institute of Handloom Technology ഓഫർ ചെയ്യുന്ന     Diploma in Handloom and Textile Technology*
*👨🏻‍🎓Computer aided textile design*

http://iihtkannur.ac.in/Admission.aspx

*31)👩🏻‍🎓Pattern Master, Advanced Pattern Maker (CAD/CAM), Production Supervisor Sewing etc.*

Apparel training and Design Centre നടത്തുന്ന കോഴ്സുകളാണ് ഇവ.

https://atdcindia.co.in/

*👦🏻 👩🏻‍🦰  " പടച്ചോനെ ഇത് തീരുലെ, ഇഞ്ഞും കോഴ്സുകൾ ഉണ്ടോ 😇😇? "*

*🧔🏻 "മക്കളെ........., ഓർമയിലും അറിവിലുമുള്ള ചിലത് മാത്രമേ നമ്മൾ പറഞ്ഞോളൂ. ഇത് ഒരു സമുദ്രം പോലെ ആഴമേറിയതാണ്.ആഴങ്ങളിലേക്ക് പോകും തോറും പുതിയ അറിവുകളും കാഴ്ചപാടും നമുക്ക് ലഭിക്കും.വളരെ ചെറിയ വിവരണം മാത്രമേ നൽകാൻ സാധിചൊള്ളൂ..... അത്കൊണ്ട് ഓരോ കോഴ്സുകളിലും നമ്മൾ കൊടുത്ത വെബ്സൈറ്റ് നിർബന്ധമായും നിങ്ങൾ google ചെയ്യണം...............*

*പിന്നേ.........,*

*വ്യക്തവും കൃത്യവുമായ  ആസൂത്രണവും വിശകലനവും നടത്തിയ ശേഷം മാത്രം ഇങ്ങള്  കോഴ്സുകൾ തിരെഞ്ഞെടുകാവൂ...... ☺️*
    
👮‍♀️👩🏻‍🍳👨🏽‍🎓👨🏾‍⚕️👨🏻‍💻 👩‍🔬💂‍♀️👨🏻‍🏫👨🏿‍🚒

*നിങ്ങളുടെ  അഭിരുചി, സ്വഭാവം,കഴിവ്, താല്പര്യം എന്നിവക്ക് പ്രാധാന്യം നൽകി പഠനമേഖല തിരഞ്ഞെടുക്കാൻ നാം  പ്രത്യേകം ഊന്നൽ നൽകുക. 😊*

*ഇൻഷാഅല്ലാഹ് ഇനിയും പുതിയ  കോഴ്സുകളെകുറിച്ച് പിന്നീട് നമുക്ക് ചർച്ചയാവാം🙂.*

*🧕🏻"ഇനി എന്റെ മക്കളെ അവരുടെ അഭിരുചി, സ്വഭാവം,കഴിവ്, താല്പര്യം എന്നിവക്കും, കോഴ്സുകളുടെ scope നോക്കിയേ ഞാൻ പറഞ്ഞയകൂ.....................*



                                         തയ്യാറാക്കിയത്
                                     
                                       SHAFAF PULIKKAL 
                          
                                       career counselor
                                           DCGC,CIGI

          

Post a Comment

0 Comments